രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കി മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ

കൊച്ചി: രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

മോദി ഉള്‍പ്പെട്ട റഫാല്‍ കേസില്‍ മോദി തന്നെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും തൊഗാഡിയ ചോദിച്ചു.

രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പട്ട് ഒക്ടോബര്‍ 31 ന് ലക്‌നൗ മുതല്‍ അയോദ്ധ്യ വരെ മാര്‍ച്ച് നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി. മോദി രാമന്റെയല്ല , റഹീമിന്റെ അഡ്വക്കേറ്റ് ആണ്. റാഫാല്‍ ഇടപാടില്‍ മോദി ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Top