രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം വേണം ; വിഎച്ച്പി റാലി

ഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി ഡല്‍ഹി രാമലീല മൈതാനത്ത് വിഎച്ച്പി റാലി നടത്തുന്നു. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്ന ആവശ്യവുമായാണ് റാലി നടത്തുന്നത്.

രാമക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും ബില്ലിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കണമെന്നും വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മേഖലകളില്‍നിന്നുള്ള ഒന്നര ലക്ഷത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിഎച്ച്പി വാദിക്കുന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top