കാസര്‍കോട്: കലാപത്തിന് ആഹ്വാനം നടത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെയാണ് സാധ്വി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തി, ബോധപൂര്‍വ്വം കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സാധ്വി സരസ്വതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തില്‍ ഗോമാംസം ഭക്ഷിക്കുന്നവരെ ആക്രമിക്കണമെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാവരാണെന്നും, ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിനിരയാക്കാനെത്തുന്നവരെ വാളുപയോഗിച്ച് നേരിടണമെന്നുമായിരുന്നു ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെ സാധ്വി ബാലിക സരസ്വതി പറഞ്ഞത്.