ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിശ്വഹിന്ദുപരിഷത് (വിഎച്ച്പി). അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷമാകുമെന്നും വിഎച്ച്പി നേതൃത്വം വ്യക്തമാക്കി.
രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ നിയമം പാസാകുന്നത് വരെ അയോധ്യയിലെ സന്യാസിമാരും എച്ച്പിയും പാര്‍ലമെന്റില്‍ ഉന്നയിക്കും. നിരവധി വിശ്വാസികള്‍ അയോധ്യ സന്ദര്‍ശിക്കാറുണ്ട്. ഇതുവരെ ഇവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല. രാമക്ഷേത്രം പണിയുന്നതിനുവേണ്ടിയുള്ള പാത പണിയുമെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി അറിയിച്ചു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും ശിലകള്‍ എത്തിയതു സംബന്ധിച്ച മാധ്യമവാര്‍ത്തകളിലും പ്രതികരണം നടത്തി. കഴിഞ്ഞ നാലു വര്‍ഷമായി നിരന്തരം നടക്കുന പ്രവര്‍ത്തനമാണിതെന്ന് നേതയത്വം വ്യക്തമാക്കി.
വിശ്വഹിന്ദുപരിഷത് ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാംസേവക് പുരത്താണ് ശിലകള്‍ സൂക്ഷിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ക്ഷേത്രനിര്‍മാണത്തിനായി രാജ്യവ്യാപകമായി ശിലകള്‍ ശേഖരിക്കാന്‍ വിഎച്ച്പി ആഹ്വാനം ചെയ്തത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തേടിയിരുന്നു.