ഓൺലൈൻ പ്രീപെയ്ഡ് സിം ഡെലിവറി സേവനം വിപുലീകരിച്ച് വൊഡാഫോൺ- ഐഡിയ (വിഐ ). കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനിൽ സിം കാർഡ് ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 399 രൂപയുടെ ‘ഡിജിറ്റൽ എക്സ്ക്ലൂസീവ്’ പ്രീപെയ്ഡ് പ്ലാനും വിഐ നൽകുന്നു. എയർടെല്ലും വിഐയും സാധാരണയായി നൽകുന്ന ‘ഫസ്റ്റ് റീചാർജ് (FRC)’ പ്ലാനുകളിൽ നിന്നും വ്യത്യസ്തമായി 399 രൂപയുടെ റീചാർജ് പ്ലാൻ വിഐയുടെ യുണീക്ക് ഓഫറാണ്. 7 രൂപ, 197 രൂപ, 297 രൂപ, 497 രൂപ, 647 രൂപ എന്നീ നിരക്കുകളിലാണ് വിഐ എഫ്‌ആർസി പ്ലാനുകൾ നൽകുന്നത്. പുതിയ 399 റീചാർജ് പ്ലാൻ 56 ദിവസം വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്നു. കമ്പനിയുടെ ഓഫ്‌ലൈൻ സ്റ്റോറിലൂടെ പുതിയ വിഐ സിം കാർഡ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 399 രൂപ റീചാർജ് പ്ലാൻ ലഭിക്കില്ല. പകരം മുകളിൽ കൊടുത്തിരിക്കുന്ന പ്ലാനുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കേണ്ടി വരും.
ഇന്ത്യൻ ടെലിക്കോം മേഖലയിൽ വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള എയർടെൽ, വിഐ എന്നിവ 97 രൂപ, 197 രൂപ, 297 രൂപ, 497 രൂപ, 647 രൂപ എന്നിങ്ങനെ അഞ്ച് എഫ്‌ആർസികളാണ് നൽകുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് പുതിയ വിഐ കണക്ഷൻ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് 399 രൂപ റീചാർജ് പ്ലാൻ ലഭിക്കും. അതുകൊണ്ടാണ് ഈ പ്ലാനിനെ വിഐ ‘ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ്’ എന്ന് വിളിക്കുന്നത്. 399 രൂപ പ്ലാനിനുപുറമെ ഓൺലൈനിൽ പുതിയ കണക്ഷൻ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്കായി 297 രൂപ റീചാർജ് പ്ലാനും വിഐ നൽകുന്നുണ്ട്. 297 രൂപ പാക്കിൽ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു. വിഐ ഇപ്പോൾ ഇന്ത്യയിലുടനീളം കൂടുതൽ സ്ഥലങ്ങളിലേക്ക് പുതിയ സിം കാർഡുകൾ എത്തിക്കുന്നുണ്ട്. നേരത്തെ, തെലങ്കാന സംസ്ഥാനത്ത് വിഐ സിം കാർഡ് ഡെലിവറി സേവനം ലഭ്യമായിരുന്നില്ല, എന്നാൽ ഇപ്പോൾ ഇതും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊത്തം 3,13,447 ഉപഭോക്താക്കളാണ് വിഐയിൽ താൽപര്യം പ്രകടിപ്പിച്ചതെന്നും വിഐ പറയുന്നു. എന്നാൽ ഇത് ഓൺലൈനിൽ ബുക്ക് ചെയ്ത കണക്ഷനുകളുടെ കൃത്യമായ എണ്ണം വിഐ വെളിപ്പെടുത്തിയിട്ടില്ല. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് പുതിയ കണക്ഷൻ ബുക്ക് ചെയ്യുന്നതിന് വോഡഫോൺ ഐഡിയയുടെ വെബ്‌സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കണക്ഷൻ ബുക്ക് ചെയ്യുമ്പോൾ എംഎൻപി ഉപഭോക്താക്കൾ അവരുടെ നിലവിലുള്ള മൊബൈൽ നമ്പർ നൽകണം.