പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സേവനം ആരംഭിച്ച് വിഐ.ഡല്‍ഹിയിലാണ് വ്യാഴാഴ്ച മുതല്‍ കമ്പനിയുടെ ഇ-സിം സൗകര്യം ആരംഭിച്ചത്. നേരത്തെ തന്നെ വോഡഫോണ്‍ ഐഡിയ(വിഐ) ഇ-സിം സേവനം നല്‍കിയിരുന്നുവെങ്കിലും അത് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു. ഐഫോണുകള്‍ ഉള്‍പ്പടെ മുന്‍നിര ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണുകള്‍ പലതിലും ഇ-സിം സൗകര്യമുണ്ട്. എംബഡഡ് സിം എന്നാണ് ഇ-സിമ്മിന്റെ പൂര്‍ണരൂപം. സിംകാര്‍ഡിന്റെ ചിപ്പ് ഫോണില്‍ തന്നെ സ്ഥിരമായി ഘടിപ്പിക്കുന്നതിന് തുല്യമാണിത്. ടെലികോം സേവനദാതാവിന്റെ സഹായത്തോടെ ഇ-സിം ആക്ടിവേറ്റ് ചെയ്യാനാവും.
ഐഫോണ്‍ പോലെ ചില ഫോണുകളില്‍ ഒരു സിം കാര്‍ഡ് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഒപ്പം ഇ-സിം സൗകര്യവും നല്‍കിയിട്ടുണ്ടാവും. അത്തരം ഫോണുകളില്‍ ഡ്യുവല്‍ കണക്ടിവിറ്റി ഉപയോഗിക്കണമെങ്കില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യേണ്ടിവരും.
വോഡഫോണ്‍ ഐഡിയയുടെ ഇ-സിം എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്:
-199 എന്ന നമ്പറിലേക്ക് ‘eSIM രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി’ സഹിതം ഒരു SMS അയക്കുക
-പരിശോധനകള്‍ക്ക് ശേഷം eSIMലേക്ക് മാറ്റാനുള്ള അപേക്ഷ സ്ഥിരീകരിക്കുന്നതിന് 15 മിനിറ്റിനുള്ളില്‍ ‘ESIMY’ എന്ന് മറുപടി നല്‍കുക.
-ഫോണ്‍ കോള്‍ വരുമ്പോള്‍, അതില്‍ സമ്മതം അറിയിക്കുക
ശേഷം നിങ്ങള്‍ക്ക് ഒരു ക്യുആര്‍ കോഡ് ലഭിക്കും. സെറ്റിങ്സ്> മൊബൈല്‍ ഡാറ്റ > ആഡ് ഡാറ്റ പ്ലാന്‍ വഴി അത് സ്‌കാന്‍ ചെയ്യുക.
-ആവശ്യമെങ്കില്‍ സെക്കന്‍ഡറി സിമ്മിന് ലേബല്‍ നല്‍കാം
ഡിഫോള്‍ട്ട് ലൈന്‍ (പ്രൈമറി/സെക്കന്‍ഡറി) തിരഞ്ഞെടുത്ത് ആക്ടിവേഷന്‍ പൂര്‍ത്തിയാക്കാം.
-30 മിനിറ്റെടുക്കൂം ഇത് ആക്ടിവേറ്റ് ആവാന്‍.
പുതിയ ഉപഭോക്താക്കള്‍ക്ക്:
-ഐഡന്റിറ്റി പ്രൂഫുമായി അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കുക അല്ലെങ്കില്‍ myvi.in ല്‍ ലഭ്യമായ -പ്രീപെയ്ഡ് വരിക്കാര്‍ക്കായുള്ള ഓണ്‍ലൈന്‍ ആക്ടിവേഷന്‍ പ്രക്രിയ ഉപയോഗിക്കുക.