Vice Admiral Sunil Lanba has taken over as the next Chief of the Naval Staff

ന്യൂ ഡല്‍ഹി: അഡ്മിറല്‍ സുനില്‍ ലാംബ ഇന്ത്യന്‍ നാവികസേനതയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ പുര്‍വ വിദ്യാര്‍ഥിയായണ് അഡ്മിറല്‍ സുനില്‍ ലാംബ നാവികസേന മേധാവിയാകുന്ന ഇരുപത്തിയൊന്നാമത്തെ ഇന്ത്യക്കാരാനാണ്. ആദ്യത്തെ രണ്ട് നാവികസേന മേധാവിമാര്‍ ബ്രിട്ടീഷുകാരായിരുന്നു.

അഡ്മിറല്‍ ആര്‍.കെ ദേവന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സുനില്‍ ലാംബ സ്ഥാനമേറ്റത്. നാവികസേനയില്‍ മുപ്പത് വര്‍ഷമായി സേവനം തുടരുന്ന 58കാരനായ സുനില്‍ ലാംബ യുദ്ധകപ്പലുകളായ ഐ.എന്‍.എസ് സിന്ധുദുര്‍ഗ് ഐ.എന്‍.എസ്. ദുനഗിരി എന്നിവയുടെ നാവിഗേറ്റിങ്ങ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഐ.എന്‍.എസ്. കാക്കിനട, ഐ.എന്‍.എസ്. ഹിമഗിരി , ഐ.എന്‍.എസ് രണ്‍വിജയ്, ഐ.എന്‍.എസ്. മുംബൈ എന്നീ മുന്‍നിര കപ്പലുകളില്‍ കമാന്‍ഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി സൗത്ത് നേവല്‍ കമാന്‍ഡില്‍ കാമാന്‍ഡര്‍ഇന്‍ചീഫ് ആയിരുന്നു. പരംവിഷിഷ്ട്, അതിവിശിഷ്ട് സേവ എന്നി മെഡലുകളും അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top