തിരുവനന്തപുരം : ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്ത്.
കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടിയായ അനുയാത്രയുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ഇന്ന് നിര്‍വഹിക്കും. വൈകിട്ട് 3.30 ന് തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ഹാളിലാണ് പരിപാടി നടക്കുന്നത്.
ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് , ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹികനീതി വകുപ്പും സാമൂഹികസുരക്ഷാമിഷനും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് അനുയാത്ര ക്യാമ്പയിന് നടപ്പാക്കുന്നത്.