ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, പനാമ, പെറു തുടങ്ങി രാജ്യങ്ങളിലാണ് ഉപരാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. മേയ് 6 മുതല്‍ 11 വരെയാണ് സന്ദര്‍ശനം.
ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ സര്‍വകലശാലകള്‍ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ വംശജരെ കാണുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
2014 ജൂലൈയില്‍ ബ്രസീല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ മെക്‌സിക്കോയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു.