ന്യൂഡല്‍ഹി : നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് വിയറ്റ്നാമിലേക്ക് തിരിക്കും. വിയറ്റ്നാം വൈസ് പ്രസിഡന്റ് ഡാങ് തി എന്‍ഗോക് തിന്നിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. വിയറ്റ്നാം വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി ഗുയെന്‍ ഷ്വാന്‍ ഫുട്, ദേശീയ അസംബ്ലി ചെയര്‍ പേഴ്സണ്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ചു വരുന്ന ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദര്‍ശനത്തെ കാണുന്നതെന്ന് വിയറ്റ്നാം അംബാസിഡര്‍ ഫാം സാന്‍ ചോ വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഈ വര്‍ഷത്തെ ബുദ്ധജയന്തി(വെസാക്) ആഘോഷങ്ങളില്‍ വെങ്കയ്യ നായിഡു മുഖ്യ പ്രഭാഷണം നടത്തും. വിയറ്റ്നാമിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.