ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കര്‍ പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ചിലര്‍ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ യഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, വീര്‍ സര്‍വര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥന്‍, ജാനകി ആദി നാഹപ്പന്‍ തുടങ്ങിയ തിരിച്ചറിയാതെ പോയവരുടെ ജീവിതകഥകള്‍ക്ക് ചരിത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Vice President M Venkaiah Naidu: Veer Savarkar
&imprisoned for 10 yrs in the infamous cellular jail in Port Blair…Some people may lack knowledge of history or maybe due to their own leanings, try to portray Veer Savarkar in negative sense.They should understand the real story. pic.twitter.com/waNFoZXwXQ— ANI (@ANI) January 23, 2020