ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി എം പിമാരുടെ യോഗം വിളിച്ചു

modi

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരുടെ യോഗം വിളിച്ചു.

എന്‍ഡിഎയുടെ 81 രാജ്യസഭാ എംപിമാരും 337 ലോക്‌സഭാ എംപിമാരും എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എംപിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

എം.വെങ്കയ്യ നായിഡുവാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. ശനിയാഴ്ചയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 വോട്ടുകള്‍ അസാധുവായ പശ്ചാത്തലത്തിലാണ് മോദി എംപിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

Top