ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. വോട്ടെണ്ണലും അന്നു തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 18. പുതിയ ഉപരാഷ്ട്രപതി ഓഗസ്റ്റ് 11ന് സ്ഥാനമേല്‍ക്കുമെന്നും നസീം സെയ്ദി അറിയിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഇതുവരെ പേരുകളൊന്നും ഉയര്‍ന്ന് കേട്ടിട്ടില്ല.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ബുധനാഴ്ച്ചയായിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി രാംനാഥ് കോവിന്ദ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും, മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായും പത്രിക സമര്‍പ്പിച്ചു.