മെക്‌സിക്കോ സിറ്റി: അമേരിക്കയുടെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു ഭ്രാന്താണന്ന് മുന്‍ മെക്‌സിക്കോ പ്രസിഡന്റ് വിസെന്റ് ഫോക്‌സ്
ഒരു യു. എസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിനു നല്‍കിയ അഭിമുഖത്തിലാണ് ഫോക്‌സ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അടുത്ത യു.എസ് പ്രസിഡന്റ് ആകുന്നതില്‍ ഭയം ഉണ്ടോയെന്ന ചോദ്യത്തിനാണ് ജനാധിപത്യം ഒരിക്കലും ലോകത്ത് ഇന്ന് എന്താണ് നടക്കുന്നതെന്ന് അറിയാത്ത കിറുക്കുള്ള വ്യക്തികളെ സ്വീകരിക്കില്ലായെന്ന് ഫോക്‌സ് പറഞ്ഞു.
എന്നാല്‍ പടിഞ്ഞാറന്‍ സംസ്ഥാനമായ നെവാഡയിലെ 46 ശതമാനത്തോളം ഹിസ്പാനിക്‌സ് ട്രംപിനെ അനുകൂലിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് 2000 മുതല്‍ 2006 വരെ മെക്‌സിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഫോക്‌സ് വ്യക്തമാക്കി.
യു.എസിലുള്ള ലാറ്റിനോസിനോടും ഹിസ്പാനിക്‌സിനോടും കണ്ണുതുറന്ന് പ്രവര്‍ത്തിക്കാനും ട്രംപിനെ പോലൊരു വ്യക്തിയുടെ കൈക്കുള്ളിലാകുന്ന രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞു.