മുംബൈ: കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനായി ഒരു ഒടിടി കമ്പനി നൂറ് കോടി താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇവര്‍ മാത്രമായിരിക്കും വിവാഹ ചിത്രങ്ങള്‍ പകര്‍ത്തുക. നേരത്തെ ഒരു അന്താരാഷ്ട്ര മാഗസിന് അവകാശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ അനുമതി ഇല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദമില്ല. വിവാഹത്തിന്റെ റീല്‍സോ വീഡിയോയോ ചെയ്യരുത്, തുടങ്ങിയ നിബന്ധനകളുണ്ട് വിവാഹത്തില്‍ പങ്കെടുക്കുന്നതിന്. കൂടാതെ ഒരു രഹസ്യ കോഡ് കൂടിയുണ്ട്. ഇതില്ലാത്തപക്ഷം വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കില്ല.
അതേസമയം, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ ചടങ്ങുകള്‍ ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ദിവസം തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും പുറത്തു വരുന്നുണ്ട്.