മിട്ടു പൂച്ചയും തങ്കു പൂച്ചയും; ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രൻ ആയിരുന്നു: മിഥുന്‍ മാനുവല്‍

കോവിഡും ലോക്ക്ഡൗണും കാരണം ഈ അധ്യായനം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നാം ക്ലാസ്സുകാര്‍ക്കായുള്ള പാഠത്തില്‍ പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ് താരമായ സായി ശ്വേത ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

ഫെയ്‌സ്ബുക്കിലൂടെ ധ്യാപകനായി ജോലി ചെയ്ത അനുഭവം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്. പല ക്ലാസ്സുകളില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒന്നാം ക്ലാസ്സില്‍ അധ്യാപകനാകേണ്ടി വന്നപ്പോഴാണ് തകര്‍ന്നുപോയതെന്നും മിഥുന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അദ്ധ്യാപകൻ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. !! പല പല ക്ലാസ്സുകളിൽ, പോസ്റ്റ്‌ ഗ്രാജുവേഷൻ ക്ലാസ്സുകളിൽ അടക്കം.. !! ഇന്നും ക്ലാസ്സുകൾ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകർന്ന് പോയത് ഒരിക്കൽ ഒന്നാം ക്ലാസ്സിൽ അവിചാരിതമായി അധ്യാപകനായി നിൽക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിർത്തിയാലും തകർന്ന് പോകും ..!! കാരണം, Its a whole different ball game.. !! അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രൻ ആയിരുന്നു.. നിസ്സംശയം.. !! ❤️❤️

Top