മെൽബൺ : ജീവഛവമായി നരകയാതന അനുഭവിച്ചു കഴിയുന്ന അനേകം രോഗികള്‍ക്ക് അവരുടെ ജീവൻ അവസാനിപ്പിക്കുന്നതിനായി ദയാവധം നൽകാൻ ബന്ധുക്കൾ ആവശ്യപ്പെടാറുണ്ട്.
എന്നാൽ ആഗോളതലത്തിൽ ചില രാജ്യങ്ങളിൽ മാത്രമേ ദയാവധം നടപ്പാക്കാൻ നിയമം നിലവിൽ ഉള്ളു.
ഈ നിയമം ഓസ്‌ട്രേലിയൻ സംസ്ഥനമായ വിക്ടോറിയ നിയമവിധേയമാക്കിയിരിക്കുകയാണ്.
ദയാവധം നിയമവിധേയമാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ സംസ്ഥാനമാണ് വിക്ടോറിയ.
2019 ജൂൺ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. 100 മണിക്കൂർ തുടർച്ചയായി നടത്തിയ വാദത്തിനൊടുവിലാണ് വിക്ടോറിയയിൽ നിയമം പാസ്സാക്കിയത്.
ബില്ലിന് 18 മാസത്തെ കാലതാമസം ഉണ്ടാകുമെന്നും, ഏത് തരത്തിലുള്ള മരുന്നുകളാണ് ദയാവധത്തിനായി നൽകേണ്ടതെന്നും , അവയുടെ പ്രാധാന്യം കണക്കിലാക്കിയുമാണ് അന്തിമ തീരുമാനം ഉത്തരവായി സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്നും
അധികൃതർ അറിയിച്ചു.