സി.പി.എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു കണ്ണൂരില്‍ തുടക്കമാകുമ്പോള്‍ നാം അറിയേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. നിരവധി കൊടിയ പീഢനം ഏറ്റുവാങ്ങിയവരും, മരണ മുഖത്തു നിന്നും രക്ഷപ്പെട്ടവരുമായ നിരവധി സഖാക്കള്‍ ഈ ദേശീയ സമ്മേളനത്തില്‍ പ്രതിനിധികളാണ്. ഇതില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള യൂസഫ് തരിഗാമി മുതല്‍ സൂര്യയുടെ ജയ് ഭീം സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയവര് വരെയുണ്ട്. ജയ് ഭീം സിനിമയില്‍ കമ്യൂണിസ്റ്റ് നേതാവായി ചിത്രീകരിച്ചിരുന്നത് കെ.ബാലകൃഷ്ണനെയാണ്. അദ്ദേഹം ഇപ്പോള്‍ സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയാണ്. കണ്ണൂരില്‍ തമിഴ് നാട്ടില്‍ നിന്നുള്ള പ്രതിനിധികളെ നയിക്കുന്നത് ഈ ധീര കമ്യൂണിസ്റ്റാണ്. ഇതു പോലെ അനവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ പോരാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ എത്തിയിരിക്കുന്നത്.(വീഡിയോ കാണുക)