കെ റെയില്‍ പ്രക്ഷോഭം വഴി ‘നന്ദിഗ്രാം’ സൃഷ്ടിക്കാം എന്നു കരുതുന്നവര്‍ മറന്നു പോകുന്നത് ഇത് കേരളം ആണ് എന്നതാണ്. സാക്ഷര കേരളത്തിന്, ബംഗാള്‍ ജനതയേക്കാള്‍ തിരിച്ചറിവ് കൂടുതലാണ്. തെറ്റിധരിപ്പിക്കാന്‍ പെട്ടന്ന് കഴിയുകയില്ല. ഒരു സില്‍വര്‍ ലെയിനിലിലൂടെ ഒലിച്ചു പോകുന്ന കരുത്തല്ല കേരളത്തിലെ ഇടതുപക്ഷത്തിന്റേത് എന്നതും, ഓര്‍ക്കണം. നന്ദിഗ്രാം വിഷയം നക്‌സലൈറ്റുകളും മത തീ വ്രവാദികളും ക്രിമിനലുകളും മാധ്യമങ്ങളും ആണ് മുതലെടുത്ത് വളച്ചൊടിച്ച് വികൃതമാക്കിയത്. അവിടെ പറ്റിയ ചെറിയ പിഴവ് പോലും മനസ്സിലാക്കി തന്നെയാണ് സി.പി.എം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതു കൊണ്ട് തന്നെ ഇവിടെ ഒരു പൊലീസ് വെടിവയ്പ് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതെന്തായാലും നടക്കാന്‍ പോകുന്നില്ല.(വീഡിയോ കാണുക)