നിര്‍ദേശങ്ങള്‍ അനുസരിച്ച് വീഡിയോ; സോറ എന്ന ടൂള്‍ അവതരിപ്പിച്ച് എഐ

നിര്‍ദേശങ്ങള്‍ അനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ എന്ന ടൂള്‍ അവതരിപ്പിച്ച് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനി. ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാന്‍ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള അമ്പരപ്പിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്.

ഉപയോക്താവിന്റെ നിര്‍ദ്ദേശത്തിന് അനുസൃതമായി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ഉയര്‍ന്ന ദൃശ്യനിലവാരമുള്ള വീഡിയോകള്‍ സൃഷ്ടിക്കാന്‍ സോറയ്ക്ക് കഴിയുമെന്നാണ് സാം ആള്‍ട്ട്മാന്‍ പറയുന്നത്. സോറ വിപണിയിലെത്തിക്കുന്നതിന് മുമ്പായുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഉപയോക്താക്കളോട് നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ സാം ആള്‍ട്ടമാന്‍ ആവശ്യപ്പെടുകയും സോറ നിര്‍മ്മിച്ച വീഡിയോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോ നിര്‍മ്മാണരംഗത്തിനും ചലച്ചിത്രവ്യവസായരംഗത്തിനും ഭീഷണിയാകുന്ന കണ്ടെത്തലാണ് ഇതെന്ന ആശങ്ക ഇതിനകം തന്നെ പരന്നു കഴിഞ്ഞു. ‘കുഴപ്പം പിടിച്ച ‘ വീഡിയോകള്‍ സോറ നിര്‍മ്മിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ഓപ്പണ്‍ എ ഐ ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top