ഒ​ളി​കാ​മ​റ ഉ​പ​യോ​ഗി​ച്ച്‌ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഓ​ണ്‍​ലൈ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

cctv1

സിയൂള്‍: ഹോട്ടലില്‍ ഒളികാമറ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ കച്ചവടം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ഹോട്ടലുകളില്‍ താമസിച്ച 1,600 പേരുടെ നഗ്‌നദൃശ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി അശ്ലീല സൈറ്റിലൂടെ പ്രചരിപ്പിച്ചത്. ഇതിലൂടെ പ്രതികള്‍ 6,200 ഡോളര്‍ സമ്പാദിച്ചു.

ടിവി, ഹെയര്‍ ഡ്രയര്‍ ഹോള്‍ഡര്‍, സോക്കറ്റ് എന്നിവിടങ്ങളില്‍ അതീവ രഹസ്യമായി ചെറിയ കാമറകള്‍ ഘടിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദക്ഷിണ കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളില്‍നിന്നാണ് പ്രതികള്‍ രഹസ്യ ചിത്രങ്ങള്‍ പകര്‍ത്തിയത്.

മുപ്പത് സെക്കന്‍ഡ് ദൃശ്യങ്ങള്‍ സൗജന്യമായി നല്‍കിയ ശേഷം താല്‍പര്യപ്പെടുന്നവര്‍ക്ക് പണം സ്വീകരിച്ച് പൂര്‍ണ വീഡിയോ നല്‍കുകയായിരുന്നു രീതി. വെബ്‌സൈറ്റിലൂടെ 803 വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top