ന്യൂഡല്‍ഹി: ജെഎന്‍യു പ്രക്ഷോഭകാല സുഹൃത്ത് ഉമര്‍ ഖാലിദിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് ക്ഷോഭിച്ച് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് അയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനാണോ എന്നായിരുന്നു കനയ്യയുടെ മറുചോദ്യം.
കോണ്‍ഗ്രസുകാരനല്ലാത്ത ആളെ കുറിച്ചു തന്നോടു ചോദിച്ചിട്ടെന്താണ് എന്ന് മാധ്യമ പ്രവര്‍ത്തകനോട് മറു ചോദ്യം ഉന്നയിക്കുന്ന കനയ്യ അദ്ദേഹം തന്റെ സുഹൃത്ത് ആണെന്ന് ആരാണ് പറഞ്ഞത് എന്നും ചോദിക്കുന്നുണ്ട്. കനയ്യയുടെ പ്രതികരണത്തിന് എതിരെ ഇതിനോടകം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
https://twitter.com/AshrafFem/status/1472802595525705743?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1472802595525705743%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAshrafFem%2Fstatus%2F1472802595525705743%3Fref_src%3Dtwsrc5Etfw
കനയ്യയും മാധ്യമ പ്രവര്‍ത്തകരുമായുള്ള സംഭാഷണം ഇതിനോടകം സാമൂഹിക മാധ്യങ്ങളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ജെഎന്‍യു പ്രക്ഷോഭകാലത്തുള്‍പ്പെടെ കനയ്യയും ഉമര്‍ ഖാലിദും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് പ്രതിഷേധം ഉയരുന്നത്.