എട്ടാം ക്ലാസ് വിദ്യാഭ്യാസം; ഡോക്ടറായി ശസ്ത്രക്രിയ ചെയ്ത ആള്‍ പിടിയില്‍

arrest

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയ ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍. ശാമ്‌ലി ജില്ലയിലെ ആര്യന്‍ ആശുപത്രി ഉടമയായ നര്‍ദേവ് സിങ്ങാണ് പിടിയിലായിരിക്കുന്നത്.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ് രോഗിയെ ശസ്ത്രക്രിയ ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇയാളും ഒരു വനിതാ നഴ്‌സും ചേര്‍ന്നായിരുന്നു ശാസ്ത്ര ക്രിയ നടത്തിയത്. നഴ്‌സ് അനസ്‌തേഷ്യ നല്‍കിയതിന് ശേഷം നര്‍ദേവ് ഓപറേഷന്‍ നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കുമാര്‍ ആശുപത്രി സീല്‍ ചെയ്യുകയും തുടര്‍ന്ന് നര്‍ദേവിനെ പൊലീസ് അറലസ്റ്റ് ചെയ്യുകയുമായിരുന്നു.

Top