‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തില്‍ വൈഷ്ണവ് ഗിരീഷ് പാടിയ ഗാനം പുറത്തിറങ്ങി

angane-njanum-premichu-poster

പുതുമുഖങ്ങളെ അണിനിരത്തി രാജീവ് വര്‍ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടൈനര്‍ ‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ബികെ ഹരിനാരായണ്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വാഹബാണ് സംഗീതം നല്‍കിയിരിക്കുന്നത്. വൈഷ്ണവ് ഗിരീഷാണ് ‘പാട്ടൊന്നു പാടാലോ…’എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ജീവ, സൂര്യകാന്ത്, ജീവന്‍, വിഷ്ണു നമ്പ്യാര്‍, ശിവകാമി, സ്‌നേഹ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിഖ്, മേജര്‍ രവി, നീന കുറുപ്, നിര്‍മല്‍ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരും അണിനിരക്കുന്നു. സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യാ രാജീവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു.

Top