വീഡിയോകോണ്‍ വായ്പ അഴിമതിക്കേസ്; രാജീവ് കോച്ചറിനെ സിബിഐ വിട്ടയച്ചു

rajiv

മുംബൈ: വീഡിയോകോണ്‍ വായ്പ്പ അഴിമതിക്കേസില്‍ രാജീവ് കോച്ചറിനെ ചോദ്യം ചെയ്ത ശേഷം സിബിഐ വിട്ടയച്ചു. മുംബൈയില്‍ സിബിഐയുടെ ഓഫീസിലാണ് ചോദ്യം ചെയ്തത്. ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കോച്ചറിന്റെ ഭര്‍തൃസഹോദരനാണ് രാജീവ് കോച്ചര്‍.

മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാനത്താവള അധികൃതരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി സിബിഐക്ക് കൈമാറുകയായിരുന്നു. നേരത്തെ, ഇയാള്‍ക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാലാണ് രാജ്യം വിടാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്താവളത്തില്‍ നിന്നും അധികൃതര്‍ പിടികൂടിയത്.

ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിനു നല്കിയ 3,250 കോടി രൂപയുടെ വായ്പയ്ക്കു പ്രത്യുപകാരമായി ചന്ദയുടെ ഭര്‍ത്താവ് ദീപക് കോച്ചറിനു ഗണ്യമായ സാമ്പത്തികനേട്ടം ലഭിച്ചെന്നാണ് ആരോപണം.

Top