ബോളിവുഡ് താരം വിദ്യാബാലനിപ്പോള്‍ മലയാളം പഠിക്കുന്ന തിരക്കിലാണ്.പ്രശസ്ത സാഹിത്യകാരി കമലാദാസിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഈ തിരക്കിട്ട മലയാളം പഠനത്തിന് പിന്നില്‍.
മലയാളം നടിയായ ശ്രീധന്യയാണ് വിദ്യാബാലന് സഹായിയായി എത്തുന്നത്. കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാബാലനിപ്പോള്‍.
മുരളി ഗോപിയായിരിക്കും ചിത്രത്തില്‍ കമലയുടെ ഭര്‍ത്താവായെത്തുക. ആഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. പൃഥ്വിരാജ് നിര്‍മ്മിച്ച ഉറുമി എന്ന ചിത്രത്തിലും വിദ്യ നേരത്തെ അഭിനയിച്ചിട്ടുണ്ട്.