വിദ്യ ബാലന്‍ ഒരിക്കല്‍ക്കൂടി കൊല്‍ക്കത്തയില്‍ എത്തുന്നു. മലയാളത്തിന്റെ പ്രിയങ്കരിയായ ‘കമല സുരയ്യ’യായി അഭിനയിക്കാനാണ് വിദ്യ തന്റെ ഭാഗ്യ ലൊക്കേഷനില്‍ എത്തുന്നത്.
‘മാധവിക്കുട്ടി’യുടെ ഓമനപ്പേരാണ് ‘ആമി’. അതേ പേരില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത് വിദ്യയാണ്.
‘ആമി’ എന്നാല്‍, ബംഗാളിയില്‍ ‘ഞാന്‍’ എന്നാണ് അര്‍ത്ഥം. ആയിരം നാവാണ് വിദ്യക്ക് ആമിയാകുന്നതിനെ കുറിച്ച് പറയുമ്പോള്‍. വീണ്ടും കൊല്‍ക്കത്തയില്‍ എത്തുന്നതിന്റെ സന്തോഷം വേറെയും.
സത്യത്തില്‍ വിദ്യയുടെ നല്ല ചിത്രങ്ങള്‍ക്ക് എല്ലാം ഒരു ബംഗാളി ബന്ധമുണ്ട്. ആദ്യചിത്രം ‘ബാലെ തെക്കോ’ എന്ന ബംഗാളി സിനിമയായിരുന്നു. ബോളിവുഡിലെ ആദ്യ ചിത്രം ‘പരിണീത’ ചിത്രീകരിച്ചത് കൊല്‍ക്കത്തയിലും. ‘കഹാനി’, ‘ടീന്‍’, ‘കഹാനി 2’, ‘രാജ്കാഹിനി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷനും കൊല്‍ക്കത്ത തന്നെ.
മുജ്ജന്മത്തില്‍ താനൊരു ബംഗാളി പെണ്ണായിരുന്നോ എന്ന് ഇടയ്ക്ക് സംശയിക്കാറുണ്ടെന്ന് വിദ്യ പറയുന്നു.
”കൊല്‍ക്കത്തയില്‍ എത്തുമ്പോള്‍ എനിക്ക് യാതൊരു അപരിചിതത്വവും തോന്നാറില്ല, ഇവിടെ ജനിച്ചു വളര്‍ന്നതു പോലെ” വിദ്യ പറഞ്ഞു.
ഡെങ്കിപ്പനിയില്‍ നിന്ന് മോചിതയായതിന് ശേഷം ആദ്യമായാണ് വിദ്യ സിനിമയ്ക്കു വേണ്ടി ക്യാമറയെ അഭിമുഖീകരിക്കുന്നത്.
മാധവിക്കുട്ടിയായി അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മാധവിക്കുട്ടിയുടെ ‘മൈ സ്റ്റോറി’ എന്ന പുസ്തകം വായിക്കുന്ന ചിത്രവും വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരുന്നു.