ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. ശകുന്തള ദേവിയായി എത്തുന്നത് വിദ്യാ ബാലന് ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവിന്റെ വേഷം അഭിനയിക്കുക ജിഷു സെന്ഗുപ്തയാണെന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിതോഷ് ബാനര്‍ജി എന്ന കഥാപാത്രമായി അഭിനിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ജിഷു സെന്‍ഗുപ്ത പറയുന്നു.
ശകുന്തള ദേവിയുടെ ഭര്‍ത്താവായ പരിതോഷ് ബാനര്‍ജിയുടെ വേഷത്തിലെത്താന്‍ ജിഷുവാണ് യോജിച്ചതെന്ന് സംവിധായിക അനു മേനോനും പറഞ്ഞു. ബംഗാളി സിനിമ ലോകത്തെ മികച്ച നടന് കൂടിയാണ് ജിഷു.
ഇന്ത്യയുടെ ഹ്യൂമണ്‍ കംമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.