വിയറ്റ്‌നാം: വിയറ്റ്‌നാമില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. വധുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. 10 പേരും സംഭവസഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വധുവിന്റെ കുടുംബാഗങ്ങളിലുള്ള 3 പേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചു. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ നിസാര പരുക്കുകളൊടെ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വിയറ്റ്‌നാമില്‍ വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ 8200 ആളുകള്‍ വാഹനപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ട്രാഫിക് സുരക്ഷ കമ്മിറ്റി വ്യക്തമാക്കി.