ന്യൂഡല്‍ഹി: ഇന്ത്യയിൽ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ വിയറ്റ്നാം പ്രസിഡന്‍റ് ട്രാന്‍ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ,രാഷ്ട്രപതി രാംനാഥ് കോവിന്ദും വിയറ്റ്നാം പ്രസിഡന്‍റിനെ സ്വീകരിച്ചു.
ഇന്ത്യ സന്ദർശനത്തിനായി വെള്ളിയാഴ്ച വൈകിട്ടാണ് വിയറ്റ്നാം പ്രസിഡന്‍റ് എത്തിയത്. ചൈനയുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ പ്രധാന വ്യവസായികളുമായും വിയറ്റ്നാം പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.