ഹോയി ആന്‍: വിയറ്റ്‌നാമില്‍ ഡംമ്‌റേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ഒരു പ്രളയം കൊണ്ടുപോകുന്നത് കുറെ മനുഷ്യരുടെ സ്വപ്നങ്ങളെയും, പ്രതീക്ഷകളെയുമാണ്.
ഏകദേശം അറുപതിൽ കൂടുതൽ ആളുകൾ വിയറ്റ്നാം പ്രളയത്തിൽ മരണപ്പെട്ടിട്ടുണ്ട്.
പ്രളയത്തിൽ വിയറ്റ്നാം ജനത അനുഭവിക്കുന്ന ദുരിതം ചിത്രങ്ങളിലൂടെ വ്യക്തമാണ്.
നദികളും, തടാകങ്ങളും കരകവിഞ്ഞൊഴുങ്ങിയത് പ്രളയബാധിത പ്രദേശങ്ങളില്‍ വലിയ ഭീഷണി ഉണ്ടാക്കി.
വിയറ്റ്നാമിലെ സാധാരണ ജനതയുടെ ഒരു ആയുഷ്കാലത്തെ അധ്വാനത്തിന്റെ ഫലമാണ് ഒരു നിമിഷം കൊണ്ട് പ്രളയം എടുത്തത്.
ഈ ദുരിതത്തിന്റെ നടുവിൽ നിന്ന് അവർ വീണ്ടും പുതിയ ജീവിതം ആരംഭിക്കും.
ഒന്നുമില്ലാത്തവരിൽ നിന്ന് വീണ്ടും ഭാവിയിലേക്ക് സമ്പാദിക്കുവാൻ.
ഓരോ രാജ്യങ്ങളിലും പ്രളയങ്ങൾ ഉണ്ടാകുമ്പോൾ അതിൽ അകപ്പെട്ടുപോകുന്ന മനുഷ്യരെ കുറിച്ച് നാം ചിന്തിക്കണം.
കാരണം ലഭിച്ച സൗകര്യങ്ങൾ പോരായെന്ന് പറയുമ്പോൾ ഉണ്ടായിരുന്നത് നഷ്ടമായി പോയവരെ കുറിച്ച് ഓർക്കുന്നത് നല്ലതാണ്.
ഓരോ മനുഷ്യനും തളർച്ചയിൽ നിന്ന് ഉയർന്ന് വരുന്ന അവരുടെ ജീവിതത്തെ മാതൃകയായി സ്വീകരിക്കണം. എങ്കിൽ മാത്രമേ പ്രതിസന്ധികളെ നേരിടാൻ സാധിക്കു.