തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി വീക്ഷണം ദിനപത്രത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. മുഖപ്രസംഗം വന്നതിനെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഹസന്‍ അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും ‘വീക്ഷണം’ തുറന്നടിച്ചു. ചെങ്ങന്നൂരിലെ അവസരം പാര്‍ട്ടി കളഞ്ഞു കുളിച്ചെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.
അണ്ടനും അടകോടനുംവരെ പാര്‍ട്ടിയില്‍ നേതാക്കളാകുന്നുവെന്നും, നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളര്‍ത്തുന്ന രീതി ഒഴിവാക്കണമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.