സസ്യാഹാരിയായതോടെ ചൂടന്‍ സ്വഭാവം മാറിയെന്ന് വിരാട് കൊഹ്‌ലി

രാജ്‌കോട്ട്: മൂന്ന് മാസം കൊണ്ട് താനൊരു വീഗന്‍( സസ്യാഹാരി) ആയെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍. മാംസാഹാരവും പാലുത്പന്നങ്ങളും മുട്ടയും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് വീഗന്‍മാരുടേത്.

പുതിയ ഭക്ഷണശീലം തന്നെ മാറ്റിക്കളഞ്ഞുവെന്നും ദേഷ്യം കുറഞ്ഞുവെന്നും കൊഹ്‌ലി തന്നെ പറയുന്നു. കളിയില്‍ ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താനാവുന്നുണ്ടെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

പ്രോട്ടീന്‍ ഷേക്കുകളും, പച്ചക്കറികളും, സോയയുമാണ്‌ ഇന്ത്യന്‍ ക്യാപ്ടന്റെ ഡയറ്റില്‍ ഉള്ളത്. കൊഹ്‌ലിയോടൊപ്പം അനുഷ്‌കയും വീഗനായിട്ടുണ്ടെന്നാണ് താരത്തോട് അടുത്ത സുഹൃത്തുക്കളും പറയുന്നത്. ടെന്നീസ് സൂപ്പര്‍താരം സെറീന, മുന്‍ സ്പിന്നറായിരുന്ന കാള്‍ ലൂയിസ്, ഫോര്‍മുല വണ്‍ ചാമ്പ്യനായ ലൂയി ഹാമില്‍ട്ടന്‍ എന്നിവരാണ് വീഗന്‍ ക്ലബ്ബിലെ പ്രമുഖര്‍. ലോകകപ്പ് മത്സര കാലയളവില്‍ മെസിയും വീഗന്‍ ഭക്ഷണരീതിയാണ് പിന്തുടര്‍ന്നിരുന്നത്.

Top