കോളിവുഡിലെ പവര്‍ കപ്പിള്‍സ് സംവിധായകന്‍ വിഘ്നേഷ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും വിവാഹിതരായി. വിവാഹം മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗൗതം മേനോന്‍ വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ സിനിമയിലെത്തിയ നയന്‍താര പിന്നീട് തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയായിരുന്നു. നായകന്‍ ഇല്ലാതെ ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാനാകുമെന്നുറപ്പുള്ള നടിയായി നയന്‍താര മാറി.
നയന്‍താരയും വിഘ്‌നേഷ് ശിവനും ആദ്യമായി ഒന്നിക്കുന്നത് ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലൂടെയാണ്. ഇരുവരും 2015ല്‍ ചിത്രീകരണത്തിനിടെ പ്രണയത്തിലായി. നയന്‍താര ഒരു അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . നയന്‍താരയും വിഘ്‌നേഷ് ശിവനും ജൂണ്‍ 11 ന് ഭാര്യാ ഭര്‍ത്താക്കന്മാരായി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും.