തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ്.
കളര്‍ കോഡ് നിര്‍ദേശിച്ചത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്നും ഇതില്‍ അഴിമതിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയായ ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കുന്നുണ്ട്.
ഒരു പ്രത്യേക കമ്പനിയുടെ നിറമല്ല നിര്‍ദേശിച്ചത്. നിറം വരുന്ന കോഡ് മാത്രമാണ് നല്‍കിയത്. ഇത് കേന്ദ്ര നിര്‍ദേശമാണ്. ഇതുവരെ രണ്ട് ജില്ലകളില്‍ മാത്രമാണ് പെയിന്റടിച്ചത്.
തിരുവനന്തപുരത്ത് നാല്, കോട്ടയത്ത് രണ്ട്. ഇത് എല്ലാം തന്നെ ഏഷ്യന്‍ പെയിന്റ് എന്ന കമ്പനിയുടെതാണെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയില്‍ വാദത്തിനിടെ കോടതിയെ അറിയിച്ചു.
എന്നാല്‍ ഹര്‍ജിക്കാരന്‍ ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി 28ലേക്ക് മാറ്റി.