കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരില്‍ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാനാണ് കൈക്കൂലി വാങ്ങിയത്. തൃപ്രയാര്‍ സബ്.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സി.എസ്, ഏജന്റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തൃപ്രയാര്‍ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

പരാതിക്കാരന്‍ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോര്‍ജ് പറഞ്ഞു. പണം ‘യു ടേണ്‍’ ഡ്രൈവിംങ്ങ് സ്‌കൂളിലെ ജീവനക്കാരന്‍ അഷ്‌റഫിന്റെ ഏല്‍പ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം കൈമാറുന്നതിനിടെ വിജിലന്‍സ് ഇവരെ പിടികൂടുകയായിരുന്നു.

Top