തിരുവനന്തപുരം:കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ മുന്‍മന്ത്രി സി. എന്‍. ബാലകൃഷ്ണന്‍ അടക്കം എട്ട് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.
വിദേശമദ്യ കമ്പനികളില്‍ നിന്ന് ലഭിച്ച ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേട് വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് കേസ്.
കണ്‍സ്യൂമര്‍ഫെഡിന് ലഭിച്ച ഇന്‍സെന്റീവ് തുക കണക്കില്‍പെടുത്താതെ ചെലവഴിച്ചതുവഴി സര്‍ക്കാരിന് 28 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
സി. എന്‍. ബാലകൃഷ്ണന് പുറമെ മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എം. ഡി റിജി ജി നായര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. എറണാകുളം വിജിലന്‍സ് സംഘമാണ് എഫ്. ഐ. ആര്‍ റജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.