vigilance case against ias ips officers

തിരുവനന്തപുരം: സംസ്ഥാനത്തെ 47 ഐ.എ.എസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുവെന്ന് വിവരാവകാശ രേഖ. 2 ഐഎസുകാരും 15 ഐപിഎസുകാരും ഇതില്‍ ഉള്‍പ്പെടും.

ടോമിന്‍ ജെ തച്ചങ്കരി, ടി.ഒ സൂരജ് എന്നിവര്‍ക്കെതിരയാണ് അഞ്ച് കേസുകള്‍ വീതമുള്ളത്. 32 ഐ.എ.എസ് ഉദ്യോഗസ്ഥരും 15 ഐ.പി.എസ് ഉദ്യോഗസ്ഥരുമാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നത്. ഇതില്‍ രണ്ട് പേര്‍ക്കെതിരെയുള്ള അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.

ടോമിന്‍ തച്ചങ്കരിക്കെതിരെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതി അടക്കമുള്ള അഞ്ച് കേസുകളാണ് ഉള്ളത്. ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കല്‍ എന്നിവയടക്കമുള്ള കേസുകളും.

ജേക്കബ് തോമസ്, ടോം ജോസ് എന്നിവര്‍ അടക്കമുള്ളവരാണ് അന്വേഷണം നേരിടുന്നത്. വിജിലന്‍സ് അഴിമതി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

അന്വേഷണം നടക്കുന്ന കേസുകളില്‍ ചിലത് അന്തിമ റിപ്പോര്‍ട്ടിന് തയ്യാറായിരിക്കുകയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Top