തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കി സര്‍ക്കാര്‍.
ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം.
മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും ജേക്കബ് തോമസ് സ്റ്റേ വാങ്ങിയിരുന്നു.
അതേസമയം, ഒന്നരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം കോടതി ഉത്തരവോടെ അടുത്തിടെയാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്.