തൃശൂര്‍: വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് നടപടി.
വനഭൂമി കയ്യേറി കെട്ടിടവും ടെന്നീസ് കോര്‍ട്ടും നിര്‍മിച്ചെന്നാണ് പാമ്പാടി കോളേജിനെതിരെയുള്ള പരാതി. അന്വേഷണത്തിന്റെ ഭാഗമായി റവന്യൂ ഇന്റലിജന്‍സും സര്‍വേ സംഘവും കോളേജിലെത്തി ഭൂമി അളന്ന് തിരിച്ചു.
അതേസമയം, ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിന് സമീപമെത്തി സഹപാഠികളുമായി കൂടിക്കാഴ്ച്ച നടത്തി. ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന് സമീപത്തെ ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രത്തിലെത്തിയ മാതാപിതാക്കള്‍ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു.
ജിഷ്ണുവിനായി നടത്തിയ കോമോസ് ടെക് ഫെസ്റ്റിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സഹപാഠികള്‍ പോളി ഗാര്‍ഡന്‍ കോണ്‍വെന്റിലെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കിയത്.
കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യാഗസ്ഥരുമായി അച്ഛന്‍ അശോകനും അമ്മ മഹിജയും സംസാരിച്ചു. പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം ഉണ്ടായതിലെ അതൃപ്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്ന് അമ്മ പറഞ്ഞു.