കൊച്ചി: സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ. വിജിലന്‍സ് അന്വേഷണ ഏജന്‍സി മാത്രമാണെന്നും സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും വിജിലന്‍സ് കേസുകള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയായിരുന്നു സ്ഥാനക്കയറ്റം നല്‍കിയത്.