ഡി സിനിമാസിന്റെ ഭൂമി വിവാദത്തില്‍ വിജിലന്‍സ് കേസെടുത്തു ; ദിലീപിനെ പ്രതി ചേര്‍ത്തിട്ടില്ല

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസിന്റെ ഭൂമി വിവാദത്തില്‍ വിജിലന്‍സ് കേസെടുത്തു. അതേസമയം ദിലീപിനേയും തൃശ്ശൂര്‍ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയേയും പ്രതി ചേര്‍ത്തിട്ടില്ല. ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ് തീരുമാനം.

ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഇന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തരവിട്ടിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന് കോടതി ചോദിച്ചു. മാത്രമല്ല ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Top