തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് തലവരിപ്പണം വാങ്ങുന്നത് തടയാനുളള നിര്‍ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
എഡ്യുവിജില്‍ എന്നുപേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍ദേശങ്ങള്‍ സ്വാശ്രയ കോളേജുകള്‍ക്ക് വിജിലന്‍സ് കൈമാറിയിട്ടുണ്ട്. ഈ സര്‍ക്കുലര്‍ പ്രകാരം തലവരിപ്പണം വാങ്ങുന്നില്ലെന്ന് കോളേജില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.
ഈ ബോര്‍ഡ് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നുളള മാതൃകയും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ അധ്യാപക നിയമനത്തിനും മനേജുമെന്റ് തലവരിപ്പണം വാങ്ങാന്‍ പാടില്ല.കോളേജ് മനേജര്‍മാര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കുലറില്‍ വിശദമാക്കുന്നു.