vigilance clean chit for km abraham

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡി. ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.

കെ എം എബ്രഹാമിനെതിരെ തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ പരാതിക്കാരിന്റെ എതിര്‍വാദം ജനുവരി 13 ന് കോടതി കേള്‍ക്കും.

കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സന്പാദിച്ചതിനുള്ള തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

കെ എം എബ്രഹാമിന്റെ വീടും മറ്റ് സമ്പാദ്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതായും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതില്‍ എതിര്‍വാദം അവതരിപ്പിക്കാന്‍ സമയം വേണമെന്ന് ഹര്‍ജിക്കരനായി ജോമോന്‍ പുത്തന്‍പുരക്കല്‍ ആവശ്യപ്പെട്ടു.

കേസ് പരിഗണിക്കുന്നത് ജനുവരി 13 ലേക്ക് മാറ്റി. പരാതിക്കാരന്റെ എതിര്‍വാദം കൂടി പരിഗണച്ച ശേഷമേ റിപ്പോര്‍ട്ട് അംഗീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കൂ.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കെ എം എബ്രഹാമിനെതിരെ കോടതി പ്രാഥമി അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വൈകിയതിനെതിരെ കെ എം എബ്രഹാം സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Top