കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
നിയമനം ലഭിച്ചവരില്‍ നേതാക്കളുടെ ബന്ധുക്കള്‍ ഇല്ലെന്നും യോഗ്യതയുള്ളവരാണ് നിയമനം ലഭിച്ചവരെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്യൂണ്‍, ക്ലാര്‍ക്ക് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെയും മുന്‍മന്ത്രിമാരായ കെ.സി ജോസഫ്, കെ.എം മാണി, പി.കെ ജയലക്ഷ്മി എന്നിവര്‍ക്കെതിരെയുമായിരുന്നു ആരോപണം ഉയര്‍ന്നത്.