തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരേ പോലെ പ്രതിരോധത്തിലാക്കിയ മാസപ്പടി വിവാദത്തില്‍ ഇതാദ്യമായാണ് ഔദ്യോഗിക പരാതി വിജിലന്‍സിന് ലഭിക്കുന്നത്.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. രണ്ടു വ്യക്തികള്‍ തമ്മിലോ കമ്പനികള്‍ തമ്മിലുയുള്ള സാമ്പത്തിക ഇടപാടിനപ്പുറം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം. കൈക്കൂലിക്കും, അധികാരദുര്‍വിനിയോഗത്തിനും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ഉള്ളത്.