Vigilance demanded-taking off-Tom Jose-Jacob Thomas

കൊച്ചി: അഴിമതിക്കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വിജലന്‍സ് ഡയകറക്ടര്‍ ജേക്കബ് തോമസ്.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷത്തില്‍ ടോം ജോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില് അഴിമതി വിരുദ്ധ നയം പിന്തുടരുന്ന സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെ അന്വേഷണം പുരോഗമിക്കുന്നതായും ജേക്കബ് തോമസ് അറിയിച്ചു.

Top