തിരുവനന്തപുരം: നന്മയുള്ളവരുടെ നടുവിലാണ് താന്‍ നില്‍ക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.
ജേക്കബ് തോമസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ വിഷയത്തില്‍ ജേക്കബ് തോമസിന്റെ അഭിപ്രായം തേടിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയേണ്ട കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞില്ലേയെന്നും തന്റെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നുമാണ് ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അഴിമതി ആരുകാണിച്ചാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല, അവര്‍ക്കെതിരെ നടപടിയുണ്ടാവും, ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണ്, വിശ്വാസമില്ലാത്ത ഒരാളെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുത്തില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരെ നടപടിവേണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.