തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍.
ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും പണിയെടുക്കാത്തവരെയും കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ഇതുവഴി കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നാല് മാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ട് തവണയോ എല്ലാ ഓഫീസുകളിലും ഓഡിറ്റ് സംവിധാനം നടപ്പാക്കണം. ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാവും. കെട്ടികിടക്കുന്ന ഫയലുകളെ കുറിച്ചും ഏതിലൊക്കെ തീര്‍പ്പുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇതിലൂടെ കൃത്യതയുണ്ടാകുമെന്നും, അഴിമതിയുടെ അളവ് കുറയ്ക്കാനാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഓരോ ഓഫീസിലെയും രണ്ടാമത്തെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കണം ആഭ്യന്തര വിജിലന്‍സിന്റെ മേധാവി. ഓഫീസുകളില്‍ കൃത്യമായി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.