Vigilance director Jacob Thomas’s statement

കൊച്ചി: ബാര്‍ കോഴ കേസില്‍ എസ്.പി സുകേശന്റെ വെളിപ്പെടുത്തലിനെ കുറിച്ച് കോടതി നിര്‍ദ്ദേശിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.

വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് തന്റേയും വിജിലന്‍സിന്റേയും പണി. അത് ശരിയായി തന്നെ ചെയ്യും ജേക്കബ് തോമസ് വ്യക്തമാക്കി.

ബാര്‍ കോഴക്കേസ്, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്നായിരുന്നു സുകേശന്റെ ആരോപണം.

Top